കൊച്ചി ; ക്രിസ്മസ് കരോളിന് നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കരോൾ സംഘം വീട്ടുകാരെ മർദിച്ചു. കണയന്നൂർ നാഗപാടിയിലെ ചിറപ്പാട്ട് തങ്കച്ചന്റെ വീട്ടിലാണ് അതിക്രമം നടന്നത് . സംഭവത്തിൽ 20 പേർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് ആണ് തങ്കച്ചൻ.
വീട്ടിൽ കരോൾ അവതരിപ്പിച്ച സംഘത്തിന് നൽകിയ തുകയുടെ രസീത് തങ്കച്ചൻ ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. 25 പേരോളമടങ്ങിയ കരോൾ സംഘമാണ് തങ്കച്ചന്റെ വീട്ടിലെത്തിയത്. ഇവർക്ക് 100 രൂപ സംഭാവന നൽകി. ഇതിന്റെ രസീതാണ് തങ്കച്ചൻ ആവശ്യപ്പെട്ടത്.
തുടർന്ന് സംഘത്തിലെ മറ്റൊരാൾ ഡ്രം സ്റ്റിക്ക് ഉപയോഗിച്ച് തലയിൽ അടിച്ചു. ഭാര്യയെയും ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. വസ്തുവിൽ അതിക്രമിച്ച് കയറി, കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ശാരീരികമായി ആക്രമിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്. ഒന്നാം പ്രതിയുടെ ആക്രമണത്തിൽ തങ്കച്ചന്റെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടു. തുടർന്ന് സംഘം പൂച്ചട്ടികളും ഗേറ്റ് ലാമ്പുകളും നശിപ്പിച്ചു. ഇതിൽ 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

