ഡബ്ലിൻ: ഈ ക്രിസ്തുമസ് കാലത്ത് സൂപ്പർ ചാലഞ്ചുമായി വാട്ടർഫോർഡ് ഇന്ത്യൻസ്. ക്രിസ്തുമസ് വൈബ്സ് – റീൽസ് ചാലഞ്ച് 2025 ൽ ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം നേടുന്നവർക്ക് 200 യൂറോ ക്യാഷ് പ്രൈസ് ആണ് സമ്മാനം.
ഈ മാസം 20 ന് ആരംഭിച്ച മത്സരത്തിലേക്ക് 31 വരെ റീലുകൾ അയക്കാം. മത്സരത്തിന് പ്രായപരിധി ഇല്ല. ജനുവരി 7 ന് ആയിരിക്കും വിജയികളെ പ്രഖ്യാപിക്കുക. രണ്ടാം സമ്മാനം നേടുന്നവർക്ക് 100 യൂറോയും മൂന്നാം സമ്മാനം നേടുന്നവർക്ക് 50 യൂറോയുമാണ് സമ്മാനമായി ലഭിക്കുക.
Discussion about this post

