ഡബ്ലിൻ: കഴിഞ്ഞ 17 മണിക്കൂറിനിടെ ഷാനൻ വിമാനത്താവളത്തിലേക്ക് വഴി തിരിച്ച് വിട്ടത് മൂന്ന് വിമാനങ്ങൾ. ആരോഗ്യ അടിയന്തിരാവസ്ഥയെ തുടർന്നാണ് മൂന്ന് വിമാനങ്ങളും ഷാനൻ വിമാനത്താവളം വഴി വഴി തിരിച്ചുവിടേണ്ടതായി വന്നത്. ഇതിൽ രണ്ട് വിമാനങ്ങൾ ഇന്ന് രാവിലെയോടെയാണ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.
ഡെൽറ്റ എയർ ലൈൻസ് വിമാനം ഡിഎൽ- 224,
അമേരിക്കൻ എയർലൈൻ174, ബോയിംഗ് 777-233 (ഇആർ) എന്നീ വിമാനങ്ങൾ ആയിരുന്നു ഷാനനിൽ ഇറക്കിയത്. തുടർന്ന് ഇവിടെ നിന്നും മൂന്ന് വിമാനങ്ങളിലെയും യാത്രക്കാരനെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ചു. എല്ലാ വർഷവും ക്രിസ്മസ് ദിനത്തിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഏക വിമാനത്താവളമാണ് ഷാനൻ.
Discussion about this post

