ന്യൂഡൽഹി : ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി , കവി , നയതന്ത്രജ്ഞൻ ഒക്കെയായിരുന്നു അടൽ ബിഹാരി വാജ്പേയി. ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് വർഷങ്ങൾക്ക് മുൻപ് പ്രവചിച്ച രാഷ്ട്ര തന്ത്രജ്ഞൻ കൂടിയായിരുന്നു വാജ് പേയി.ഇന്ന് അദ്ദേഹത്തിന്റെ 101-ാം ജന്മദിനമാണ്. 1924-ൽ ഗ്വാളിയോറിലാണ് വാജ്പേയി ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനം സർക്കാർ സദ്ഭരണ ദിനമായാണ് ആചരിക്കാറുണ്ട്.
ഇപ്പോൾ രാജ്നാഥ് സിംഗ് അദ്ദേഹത്തെ പറ്റി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് . പാകിസ്ഥാൻ സന്ദർശന വേളയിൽ, വാജ്പേയിയുടെ പ്രസംഗത്തിൽ ആകൃഷ്ടയായ ഒരു സ്ത്രീ, ‘എന്നെ വിവാഹം കഴിക്കുമോ, മഹറായി കശ്മീർ നൽകണം ?’ എന്ന് ആവശ്യപ്പെട്ടതായി രാജ്നാഥ് സിംഗ് പറയുന്നു.
എന്നാൽ സരസനായ വാജ്പേയി അതിനു മറുപടിയായി എന്നാൽ തനിക്ക് സ്ത്രീധനമായി പാകിസ്ഥാൻ നൽകണമെന്നാണ് ആവശ്യപ്പെട്ടത് . “അടൽ ബിഹാരി വാജ്പേയിക്ക് അതിശയകരമായ നർമ്മബോധം ഉണ്ടായിരുന്നു,” എന്നും രാജ്നാഥ് സിംഗ് പറയുന്നു.
വാജ്പേയിയുടെ പ്രസംഗങ്ങളിലെ ഏറ്റവും പ്രശംസനീയമായ വശം തന്റെ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുമ്പോഴും അദ്ദേഹം ഒരിക്കലും മാന്യതയുടെ അതിരുകൾ ലംഘിച്ചില്ല എന്നതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ വിവാഹം കഴിക്കാൻ താല്പര്യം ഒരു സ്ത്രീക്ക് നൽകിയ മറുപടിയെക്കുറിച്ചുള്ള ഒരു അവിസ്മരണീയ കഥ ഓർമ്മിപ്പിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മറന്നില്ല.

