ടിപ്പററി: കൗണ്ടി ടിപ്പററിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ദുരുഹൂതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രദേശത്ത് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹമാണ് ഇതെന്ന വിലയിരുത്തലും പോലീസിനുണ്ട്. സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പോലീസ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സ്ത്രീയുടെ മൃതദേഹം അഴുക്കുചാലിൽ നിന്നും കണ്ടെത്തിയത്. ഇവർ അറിയാതെ അതിനുള്ളിൽ വീണതാകാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവസ്ഥലത്ത് ടെക്നിക്കൽ ബ്യൂറോ അന്വേഷണം നടത്തും.
Discussion about this post

