ഡബ്ലിൻ: കുറുക്കന്മാരെ വേട്ടയാടുന്നത് തടയുന്നതിനായി കൊണ്ടുവന്ന ബില്ലിനെ എതിർത്തത് സിൻ ഫെയ്നിന്റെ ശരിയായ തീരുമാനം ആയിരുന്നുവെന്ന് മേരി ലൂ മക്ഡൊണാൾഡ്. വിഷയത്തിൽ പാർട്ടിയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മേരിയുടെ പ്രതികരണം. ഏത് വിഷയത്തിലും ആളുകൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കുമെന്നും മേരി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് കുറുക്കനെ വേട്ടയാടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി ടിഡി റൂത്ത് കോപ്പിംഗർ ബില്ല് അവതരിപ്പിച്ചത്. എന്നാൽ 24 പേരുടെ പിന്തുണയോടെ ബില്ല് പരാജയപ്പെടുകയായിരുന്നു. 124 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു.
Discussion about this post

