മീത്ത്: കൗണ്ടി മീത്തിൽ വീട് കത്തിനശിച്ച കുടുംബത്തിനായി ധനസമാഹരണം ആരംഭിച്ചു. പുതിയ വീടിനുള്ള പണം കണ്ടെത്തുക ലക്ഷ്യമിട്ടാണ് ധനസമാഹരണം. കുടുംബത്തിന് ഇൻഷൂറൻസ് ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായം തേടാൻ ആരംഭിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ആഷ്ബോണിലെ ക്വിന്നിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ തീപിടിത്തം ഉണ്ടായത്. വീട് പൂർണമായി കത്തിനശിച്ചു. വീട്ടിലെ സാധനങ്ങളും പൂർണമായി നശിച്ചു. തലനാരിഴയ്ക്കാണ് കുടുംബം വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പ്രാദേശിക കൗൺസിലറുടെ നേതൃത്വത്തിലാണ് ധനസമാഹരണം. ഗോ ഫണ്ട് മിയിലൂടെയാണ് ധനസമാഹരണം. രണ്ട് ലക്ഷം യൂറോ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതുവരെ 11000 യൂറോ സഹായമായി ലഭിച്ചു.

