ഗുവാഹത്തി : നിയമവിരുദ്ധ പ്രവർത്തനം കണ്ടാൽ ഉടൻ വെടിവയ്ക്കാൻ പോലീസിന് നിർദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ബക്രീദ് ദിനത്തിൽ ധുബ്രിയിലെ ഹനുമാൻ ക്ഷേത്രത്തിൽ ബീഫ് എറിഞ്ഞത് സംഭവം വർഗീയ സംഘർഷത്തിന് കാരണമായതിനു പിന്നാലെയാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം.
‘ ധുബ്രിയിൽ ഒരു പുതിയ ബീഫ് മാഫിയ ഉയർന്നുവന്നിട്ടുണ്ട്, ഈദിന് തൊട്ടുമുമ്പ് ആയിരക്കണക്കിന് മൃഗങ്ങളെ അവർ വാങ്ങിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, കുറ്റവാളികളെ ജയിലിലടയ്ക്കും. ക്ഷേത്രത്തിൽ ബീഫ് എറിഞ്ഞത് വെറുപ്പുളവാക്കുന്നതും അപലപനീയവുമായ കുറ്റകൃത്യമാണ്. നമ്മുടെ ക്ഷേത്രങ്ങൾക്ക് കേടുപാടുകൾ വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രത്യേക വിഭാഗം സജീവമായി പ്രവർത്തിക്കുന്നുണ്ട് . അതുകൊണ്ട് തന്നെ നിയമവിരുദ്ധ പ്രവർത്തനം കണ്ടാൽ ഉടൻ വെടിവയ്ക്കാൻ പോലീസിനോട് ഉത്തരവിട്ടിട്ടുണ്ട് . വേണ്ടിവന്നാൽ, രാത്രി മുഴുവൻ ഹനുമാൻ ക്ഷേത്രത്തിന് ഞാൻ തന്നെ കാവൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.‘ അദ്ദേഹം പറഞ്ഞു.
‘ ഞാൻ ധുബ്രി സന്ദർശിച്ചു,നമ്മുടെ ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും അശുദ്ധമാക്കുന്ന ഘടകങ്ങളോട് സഹിഷ്ണുത കാണിക്കാൻ കഴിയില്ല . ഹനുമാൻ ക്ഷേത്രത്തിൽ ബീഫ് എറിഞ്ഞ സംഭവം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, ബന്ധപ്പെട്ടവരെ വെറുതെ വിടില്ല. ജില്ലയിൽ ക്രമസമാധാനം നടപ്പിലാക്കാനും എല്ലാ വർഗീയ ശക്തികളെയും പരാജയപ്പെടുത്താനും ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്,” മുഖ്യമന്ത്രി പറഞ്ഞു.

