ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കി പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ . പാകിസ്ഥാൻ സൈന്യത്തെ പുകഴ്ത്തിയായിരുന്നു ജോർദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്റെ മുന്നിലുള്ള മുനീറിന്റെ പ്രസ്താവന.
പാകിസ്ഥാൻ സൈന്യം അള്ളാഹുവിന്റെ സൈന്യമാണെന്നും ഒരു മുസ്ലീം അള്ളാഹുവിൽ വിശ്വസിക്കുമ്പോൾ ശത്രുവിന് നേരെ എറിയുന്ന മണ്ണ് പോലും ഒരു മിസൈലായി മാറുമെന്നുമാണ് അസിം മുനീർ പറയുന്നത് . ആരെങ്കിലും വീണ്ടും പാകിസ്ഥാനെതിരെ യുദ്ധം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അസിം മുനീർ ഭീഷണിപ്പെടുത്തി.
മാത്രമല്ല മെയ് 7 മുതൽ 10 വരെ ഇന്ത്യയുമായി നടന്ന യുദ്ധത്തിൽ പാകിസ്ഥാൻ വിജയം നേടിയെന്നും മുനീർ അവകാശപ്പെട്ടു. ഇന്ത്യൻ ആക്രമണങ്ങളെ പാകിസ്ഥാൻ സൈന്യം ശക്തമായി ചെറുത്തു തോൽപ്പിച്ചുവെന്നാണ് മുനീർ പറയുന്നത്.
“ഇന്ത്യയുമായുള്ള യുദ്ധത്തിൽ അള്ളാഹു നമ്മെ തലയുയർത്തി നിൽക്കാൻ സഹായിച്ചു. ഒരു മുസ്ലീം അള്ളാഹുവിൽ വിശ്വസിക്കുമ്പോൾ, ശത്രുവിന് നേരെ എറിയുന്ന പൊടി ഒരു മിസൈലായി മാറും. അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിച്ചാണ് നമ്മൾ നമ്മുടെ കടമകൾ നിർവഹിക്കുന്നത്. അല്ലാഹുവിന്റെ സഹായത്തോടെയാണ് പാകിസ്ഥാൻ ശത്രുവിനെതിരെ പോരാടുന്നത്. പാകിസ്ഥാൻ ആർമി അല്ലാഹുവിന്റെ സൈന്യമാണ്; നമ്മുടെ സൈനികർ അല്ലാഹുവിന്റെ നാമത്തിൽ ശത്രുവിനെതിരെ പോരാടുന്നു.” – അസിം മുനീർ പറഞ്ഞു.

