ഡബ്ലിൻ: കഴിഞ്ഞ വർഷം അയർലൻഡിൽ നിന്നും സ്വദേശത്തേയ്ക്ക് മടങ്ങാൻ അഭയാർത്ഥികൾക്ക് സഹായമായി നൽകിയത് 1.6 മില്യൺ യൂറോ. 2024 ൽ ചിലവഴിച്ചതിനേക്കാൾ തുകയിൽ വർധനവുണ്ട്. കഴിഞ്ഞ ദിവസം സഹായം ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷകളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.
2025 ൽ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ സഹായം ആവശ്യപ്പെട്ടത് 2,300 ലധികം ആളുകളാണ്. എന്നാൽ 2024 ൽ ഇത് 1,249 ആയിരുന്നു. കഴിഞ്ഞ വർഷം ലഭിച്ച ഭൂരിഭാഗം അപേക്ഷകളും സർക്കാർ അംഗീകരിച്ചു. കഴിഞ്ഞ വർഷം ഗ്രാന്റുകൾക്കായി മാത്രം 6,95,000 യൂറോ ചിലവിട്ടു. വിമാനത്തിനും താമസത്തിനുമായി 9,16,000 യൂറോയും ചിലവഴിച്ചു.
Discussion about this post

