ന്യൂഡൽഹി : 550-ലധികം വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ. മൂന്നാം ദിവസവും ഇൻഡിഗോയുടെ സർവീസുകൾ തടസപ്പെടുകയാണ്. ക്യാബിൻ ക്രൂ പ്രശ്നങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ കാരണമാണ് വിമാന സർവീസ് തടസ്സങ്ങൾ നേരിടുന്നതെന്ന് ഇൻഡിഗോ അറിയിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി ഇൻഡിഗോ ഷെഡ്യൂളുകൾ പുനക്രമീകരിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത സർവീസ് പലതും റദ്ദാക്കി.
അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കുമെന്ന് എയർലൈൻ അറിയിച്ചു. ഇൻഡിഗോയിൽ പ്രതിദിനം ഏകദേശം 2,300 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട് . സിവിൽ ഏവിയേഷൻ മന്ത്രാലയവും റെഗുലേറ്റർ ഡിജിസിഎയും ഇന്ന് മുതിർന്ന ഇൻഡിഗോ ഉദ്യോഗസ്ഥരെ സന്ദർശിച്ച് ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. പ്രവർത്തിച്ചു.
പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതും സമയനിഷ്ഠ പുനഃസ്ഥാപിക്കുന്നതും “എളുപ്പമുള്ള ലക്ഷ്യ”മല്ലെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പറഞ്ഞു.മുംബൈ വിമാനത്താവളത്തിൽ കുറഞ്ഞത് 118 വിമാനങ്ങളും, ബാംഗ്ലൂരിൽ 100 ഉം, ഹൈദരാബാദിൽ 75 ഉം, കൊൽക്കത്തയിൽ 35 ഉം, ചെന്നൈയിൽ 26 ഉം, ഗോവയിൽ 11 ഉം വിമാനങ്ങൾ റദ്ദാക്കി . മറ്റ് വിമാനത്താവളങ്ങളിലും വിമാനങ്ങൾ റദ്ദാക്കി.
രാത്രി ഡ്യൂട്ടി അർദ്ധരാത്രി മുതൽ പുലർച്ചെ 5 വരെയും അർദ്ധരാത്രി മുതൽ രാവിലെ 6 വരെയും പരിഷ്കരിച്ചത് താൽക്കാലികമായി പിൻവലിച്ചു. കോടതി നിർദ്ദേശത്തെത്തുടർന്ന് നവംബർ 1 ന് പ്രാബല്യത്തിൽ വന്ന പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ (FDTL) നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ മൂലമാണ് തടസ്സങ്ങൾ ഉണ്ടായതെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചു.

