ഡബ്ലിൻ: ഡബ്ലിൻ ഷോപ്പിംഗ് സെന്ററിൽ വെടിവയ്പ്പ്. യുവാവിന് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 4.40 ന് ബ്ലാക്ക് കോർട്ട് അവന്യൂവിലെ കോർഡഫ് ഷോപ്പിംഗ് സെന്ററിൽ ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
40 കാരനാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്കുകൾ സാരമുള്ളതല്ല. യുവാവിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പോലീസ് പരിശോധനകൾക്കായി പ്രദേശം സീൽ ചെയ്തു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

