ഡബ്ലിൻ: ഡബ്ലിനിൽ അപകടകരമായ രീതിയിൽ സ്ക്രാംബ്ലർ ബൈക് ഓടിച്ചയാൾ അറസ്റ്റിൽ. ഇന്നലെ ഡബ്ലിൻ 15 ലെ മുൽഹുദാർട്ട് മേഖലയിൽ ആയിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്ന സംഘം ആയിരുന്നു യുവാവിനെ പിടികൂടിയത്.
നിരീക്ഷണത്തിനിടെ 20 വയസ്സുള്ള യുവാവ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് സ്ഥലത്ത് എത്തുകയായിരുന്നു. ഇത് കണ്ടയുടൻ പോലീസ് യുവാവിനെ പിടികൂടി. ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Discussion about this post

