ഡബ്ലിൻ: അയർലൻഡിൽ യുവാക്കൾക്കിടയിൽ പുകവലി ആസക്തി കുറയുന്നതായി പഠനങ്ങൾ. ഒരു ദശാബ്ദത്തിനിടയിൽ ദിവസേന പുകവലിക്കുന്ന 20 നും 24 നും ഇടയിൽ ആദ്യമായി പ്രായമുള്ളവരുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയിൽ ആയി എന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ഇതേ പ്രായമുള്ളവരിൽ ഒൻപത് ശതമാനം പേർ പുകവലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2015 മുതൽ 2025 വരെയുള്ള കാലയളവിൽ 20 നും 24 നും ഇടയിൽ പ്രായമുള്ള ദിവസേന പുകവലിക്കുന്നവരുടെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. കഴിഞ്ഞ ദശകത്തിൽ ഈ പ്രായത്തിലുള്ളവരിൽ ദിവസേന പുകവലിക്കുന്നവരുടെ ഏറ്റവും ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്തത് 2018 ൽ ആയിരുന്നു. 25.4 ശതമാനം ആയിരുന്നു ഇത്.

