കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ഗാർഡ കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽവച്ച് മരിച്ചു. ഇന്നലെ ആയിരുന്നു സംഭവം. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്.
ഇന്നലെ രാവിലെ ഒൻപതരയോടെ യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് ഓംബുഡ്സ്മാനായ ഫിയോസ്റൂ ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

