ഡബ്ലിൻ ; എച്ച് എസ് ഇ സ്ഥാപനത്തിൽ കയറി ഡോക്ടറെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ 65 കാരനെ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി. ഡബ്ലിനിലെ ഹാൽസ്റ്റൺ സ്ട്രീറ്റിലുള്ള ജോർജസ് ഹിൽ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഫിയോൺബാര ഓ ടുവാമയെയാണ് പൊലീസ് ഇന്ന് ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കിയത്.
കഴിഞ്ഞ ദിവസമാണ് ഡബ്ലിൻ 8-ലെ ‘അഷേഴ്സ് ഐലൻഡ്’ 9-ൽ സ്ഥിതി ചെയ്യുന്ന എച്ച്.എസ്.ഇ ഡേകെയർ മെഡിക്കൽ ക്ലിനിക്കിൽ വെച്ച് ഡോ. കെവിൻ കിൽബ്രൈഡിനെ വധിക്കാൻ ഫിയോൺബാര ശ്രമിച്ചത്.
പ്രതിയ്ക്കായി നിയമസഹായം തേടുമെന്നും , ജാമ്യത്തിനായി പിന്നീട് കോടതിയെ സമീപിക്കുമെന്നും ഫിയോൺബാരയ്ക്കായി ഹാജരായ ആൻഡ്രിയ കല്ലൻ അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്ത് ക്ലോവർഹിൽ ജയിലിലേയ്ക്ക് മാറ്റി.

