ഡബ്ലിൻ ; കൗണ്ടി കെറിയിലെ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അക്കോമഡേഷൻ സർവീസസ് കേന്ദ്രത്തിൽ നടന്ന കത്തിക്കുത്തിൽ ഒരു മരണം . ഒപ്പമുണ്ടായിരുന്ന 40 കാരന് പരിക്കേറ്റു.
ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു . സംഭവസ്ഥലത്ത് നിന്ന് പിടിയിലായ ഇയാളെ കെറിയിലെ ഗാർഡ സ്റ്റേഷനിൽ തടങ്കലിൽ വച്ചിരിക്കുകയാണ്. ‘ക്രിമിനൽ ജസ്റ്റിസ് ആക്റ്റ്’ സെക്ഷൻ 4 പ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
സംഭവസ്ഥലം ഫോറൻസിക്, സാങ്കേതിക പരിശോധനകൾക്കായി സീൽ ചെയ്തിരിക്കുകയാണ്. സ്റ്റേറ്റ് പാത്തോളജിസ്റ്റിനെ വിവരം അറിയിച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥനെ ഗാർഡ നിയോഗിച്ചു.
Discussion about this post

