ഡബ്ലിൻ : പൊതുമേഖലാ ശമ്പള ചർച്ചകൾ സ്തംഭിച്ച സാഹചര്യത്തിൽ സർക്കാർ നിയോഗിച്ച സംഘത്തിന്റെ സഹായം തേടണമെന്ന് വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ.
ചർച്ചകൾ ഒരു തീരുമാനത്തിലുമെത്താതെ കഴിഞ്ഞ രാത്രിയിൽ അവസാനിച്ചതിന് പിന്നാലെയാണ് കമ്മീഷൻ ഈ ആവശ്യം മുന്നോട്ട് വച്ചത് . ചർച്ച വലിയ പ്രതിസന്ധിയിലാണെന്നാണ് യൂണിയനുകൾ വ്യക്തമാക്കുന്നത്.
ശമ്പളചർച്ചകൾക്കുള്ള ചട്ടക്കൂട് തയ്യാറാക്കുന്നതിനായി ഡബ്യൂ ആർ സി ചെയർമാൻ കെവിൻ ഫോളി അധ്യക്ഷനായ സ്വതന്ത്രസമിതിയെ നേരത്തെ നിയോഗിച്ചിരുന്നു.ചർച്ചകൾ സ്തംഭിക്കുന്ന സാഹചര്യമുണ്ടായാൽ സഹായിക്കാൻ തയ്യാറാണെന്നും സമിതി അറിയിച്ചിരുന്നു.
Discussion about this post

