ടൈറോൺ: കൗണ്ടി ടൈറോണിൽ യുവാവിന് നേരെ ആക്രമണം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. റെയിൽവേ സ്ട്രീറ്റ് മേഖലയിൽ വച്ചായിരുന്നു ആക്രമണം. ഇത് സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചയുടൻ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. പരിക്ക് സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല.
Discussion about this post

