ടൈറോൺ: കൗണ്ടി ടൈറോണിൽ നിന്നും യുവാവിനെ കാണാതായി. 21 കാരനായ ടെയ്ലർ സ്റ്റെവാർട്ടിനെയാണ് കാണാതായത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ന്യൂഇയർ ദിനത്തിൽ രാവിലെയോടെയാണ് യുവാവിനെ കാണാതായത്. രാവിലെ കുക്ക്സ്ടൗണിലെ ചർച്ച് ഹൈറ്റ്സ് ഏരിയയിൽ ആയിരുന്നു യുവാവിനെ ആദ്യം കണ്ടത്. അഞ്ചടി എട്ട് ഇഞ്ചാണ് യുവാവിന്റെ ഉയരം. കടും ബ്രൗൺ നിറത്തിലുള്ള മുടിയും ബ്രൗൺ നിറത്തിലുള്ള കണ്ണുകളുമാണ് യുവാവിന് ഉള്ളത്.
Discussion about this post

