കാർലോ: കൗണ്ടി കാർലോയിൽ വേട്ടയാടുന്നതിനിടെ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. 21 കാരനായ പോൾ ഫിറ്റ്സ്പാട്രിക് ആണ് മരിച്ചത്. വേട്ടയാടുന്നതിനിടെ ഫിറ്റ്സ്പാട്രിക്കിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ഫോറൻസിക്, സാങ്കേതിക പരിശോധനയ്ക്കായി ഗാർഡ സംഭവ സ്ഥലം സീൽ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ ലീഗ്ലിൻബ്രിഡ്ജ് ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുറുക്കന്മാരെ വേട്ടയാടുകയായിരുന്നു ഫിറ്റ്സ്പാട്രിക്. ഇതിനിടെയാണ് അബദ്ധത്തിൽ വെടിയേറ്റത്.
Discussion about this post

