ഡബ്ലിൻ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ അട്ടിമറി വിജയം സ്വന്തമാക്കി അയർലൻഡ്. പോർച്ചുഗലിനെ രണ്ട് ഗോളുകൾക്കാണ് അയർലൻഡ് തോൽപ്പിച്ചത്. കഴിഞ്ഞ ദിവസം അവൈവ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം നടന്നത്.
അയർലൻഡിന് വേണ്ടി ഇരട്ട ഗോളുകൾ നേടി ട്രോയി പാരറ്റ് താരമായി. പന്ത് കൈവശം വയ്ക്കുന്നതിൽ ആധിപത്യം പോർച്ചുഗലിന് ആയിരുന്നു. എന്നാൽ വിജയം അയർലൻഡിനൊപ്പം ആയിരുന്നു. ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിൽ അയർലൻഡ് ഹംഗറിയെ നേരിടും.
Discussion about this post

