ഡബ്ലിൻ: പോയവർഷം അയർലൻഡിൽ തൊഴിൽ സംബന്ധമായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം തൊഴിൽസ്ഥലത്ത് ഉണ്ടായ അപകടങ്ങളെ തുടർന്ന് 58 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് ആരോഗ്യ സുരക്ഷാ അതോറിറ്റി (എച്ച്എസ്എ)യിൽ നിന്നുള്ള വിവരങ്ങൾ. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം മരിച്ചവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 2024 ൽ 36 മരണങ്ങൾ ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
ഇത്തവണ കാർഷിക മേഖലയിലാണ് ഇത്തരം അപകടമരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 23 മരണങ്ങൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ തൊഴിൽ സംബന്ധമായ മരണങ്ങളിൽ 40% വും കാർഷിക മേഖലയിലാണ്.
Discussion about this post

