കോർക്ക്: കോർക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ബാലിൻകോളിഗിലെ ഇന്നിഷ്മോർ പാർക്കിലെ വീട്ടിൽ ആയിരുന്നു യുവതിയെ മരിച്ച നിലയിൽ കണ്ടത്.
മരിച്ച യുവതിയ്ക്ക് ഏകദേശം 30 വയസ്സോളം പ്രായം തോന്നും. പോലീസ് എത്തി മൃതദേഹം പരിശോധനകൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലം വിശദമായ പരിശോധനകൾക്കായി സീൽ ചെയ്തിരിക്കകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

