ഡബ്ലിൻ: ഇന്ത്യൻ ഫാമിലി അസോസിയേഷന്റെ പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുത്തു. സാന്റി മനോജ് ആണ് പ്രസിഡന്റ്. സെക്രട്ടറിയായി സ്മിത്ത് എസ് കുമാറിനെ തിരഞ്ഞെടുത്തു. ബിനോയ് ജോസഫാണ് ട്രഷറർ.
വൈസ് പ്രസിഡന്റായി ജിയോ ജോസിനെയും, ജോയിന്റ് സെക്രട്ടറിയായി സിമി കുര്യനെയും, ജോയിന്റ് ട്രഷററായി വിശാൽ ബേബിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. അലൻ ഷാജി, അനൂപ് പി. ജോസ്, ഡോണി സ്കറിയ, ജിന്റോ തോമസ്, ജോമോൻ തോമസ്, ആഷ്ലി സ്കറിയ, ജീന ദിനിൽ എന്നിവർ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post

