തിരുവനന്തപുരം: അതീവ സുരക്ഷയുള്ള സെക്രട്ടേറിയറ്റ് വളപ്പിലേക്ക് കാർ ഓടിച്ചുകയറ്റിയ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കന്റോൺമെന്റ് ഗേറ്റ് വഴിയാണ് കാർ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ സീറ്റിലുണ്ടായിരുന്ന യുവാവ് അവരെ മറികടന്ന് വേഗത്തിൽ പോകാൻ ശ്രമിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സെക്രട്ടേറിയറ്റ് ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനിടെ അബദ്ധത്തിൽ അകത്തേക്ക് വാഹനമോടിച്ചതാണെന്നും യുവാക്കൾ അവകാശപ്പെട്ടു. എറണാകുളത്ത് നിന്നുള്ള യുവാക്കള്‍ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു.

