മയോ: കൗണ്ടി മയോയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരക്കേറ്റു. മൂന്ന് കാറുകളും വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വ്യാഴാഴ്ച ആയിരുന്നു സംഭവം. കാറുകളിൽ ഒന്നിൽ ഉണ്ടായിരുന്ന 50 വയസ്സുള്ള സ്ത്രീയ്ക്കും 60 വയസ്സുളള പുരുഷനുമാണ് പരിക്കേറ്റത്. ഇതിൽ 50 കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൂട്ടിയിടിയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post

