ഡബ്ലിൻ: ഡബ്ലിനിൽ മലയാളി യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സാൻജോ സുനിലിന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബം സംശയിക്കുന്നത്. ബാത്റൂമിലെ സ്റ്റാന്റിംഗ് റേഡിയേറ്ററിൽ തൂങ്ങിയ നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതും ഭാര്യ ലിഷ്മ ഫിലിപ്പിന്റെ ഇടപെടലുമാണ് സംശയത്തിന് കാരണം ആകുന്നത്.
കഴിഞ്ഞ മാസം ആയിരുന്നു സാൻജോയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തൊപ്പം മാത്രം ഉയരമുള്ള സ്റ്റാന്റിംഗ് റേഡിയേറ്ററിൽ എങ്ങനെ തൂങ്ങിമരിക്കും എന്നാണ് കുടുംബം ഉന്നയിക്കുന്ന ചോദ്യം. മരണം സംബന്ധിച്ച ഭാര്യയുടെ മൊഴിയും കുടുംബം വിശ്വാസത്തിലെടുത്തിട്ടില്ല. അടിയന്തിര സേവനങ്ങൾ വരുന്നതിന് മുൻപ് തന്നെ ലീഷ്മ സാൻജോയുടെ കഴുത്തിലെ കുരുക്ക് അഴിച്ച് നിലത്തുകിടത്തി സിപിആർ നൽകാൻ ശ്രമിച്ചിരുന്നു. ഇതും കുടുംബത്തിന്റെ സംശയം വർധിപ്പിക്കുന്നു.

