കോർക്ക്: ഒമാഗിന് പിന്നാലെ കോർക്കിലും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ചത്ത നിലയിൽ കണ്ടെത്തിയ അരയന്നത്തിന്റെ സാമ്പിൾ പരിശോധിച്ചതിലാണ് പക്ഷിപ്പനിയുള്ളതായി വ്യക്തമായത്. ഇതേ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരധി അരയന്നകളെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് കാർഷിക വകുപ്പ് വ്യക്തമാക്കുന്നത്.
കാസിൽമാർട്ടിറിനടുത്തുള്ള ലൗഗഡെറി തടാകത്തിന് സമീപമാണ് വ്യാഴാഴ്ച അരയന്നങ്ങളെ ചത്ത നിലയിൽ കണ്ടത്. 11 ഓളം അരയന്നങ്ങളാണ് ചത്തത് എന്ന് കോർക്ക് കൗൺസിൽ വ്യക്തമാക്കി. ഇവയുടെ സാമ്പികളുകൾ പരിശോധനകൾക്കായി ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ കോർക്ക് കൗണ്ടി കൗൺസിൽ നിരീക്ഷിക്കുകയാണ്.
Discussion about this post

