കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. 40 വയസ്സുള്ള പുരുഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
20 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് വിപണിയിൽ നാല് ലക്ഷം യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ, കിൽഡെയർ സൗത്ത് ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റ്, റെവന്യൂ കസ്റ്റംസ് സർവ്വീസ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
Discussion about this post

