ഡബ്ലിൻ: അയർലന്റിൽ 20 വയസ്സിന് താഴെ അമ്മയാകുന്നവരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 20 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അമ്പരപ്പിക്കുന്ന കുറവാണ് ഉണ്ടായിരിക്കുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
2004 ൽ 17.6 ആയിരുന്നു 20 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ പ്രസവ നിരക്ക്. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് 3.7 ആയി. അതായത് 79 ശതമാനത്തിന്റെ കുറവാണ് 20 വയസ്സിന് താഴെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന സ്ത്രീകളുടെ കണക്ക്.
2004 ൽ 20 വയസ്സിന് താഴെയുള്ള 2560 പേർ പ്രസവിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഇത് 634 ആയിരുന്നു.
Discussion about this post

