ബെൽഫാസ്റ്റ്: പലസ്തീൻ ആക്ഷൻ ടി ഷർട്ട് ധരിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ നടന്ന വംശീയ വിരുദ്ധ പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം. പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ ആണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീയെ ചോദ്യം ചെയ്യുന്നതിന്റെയും ഇതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അതേസമയം പോലീസ് നടപടിയെ ബെൽഫാസ്റ്റ് എംഎൽഎ ജെറി കരോൾ കുറ്റപ്പെടുത്തി.
ജൂലൈയിൽ ബ്രിട്ടീഷ് സർക്കാർ പലസ്തീൻ ആക്ഷനെ പിന്തുണയ്ക്കുന്നത് തീവ്രവാദക്കുറ്റമായി കണക്കാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കാളികളായ 365 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

