ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്.
ഇന്ന് രാവിലെ 11 മണി മുതൽ മുന്നറിയിപ്പ് നിലവിൽവരും. വൈകീട്ട് അഞ്ച് മണിവരെ മുന്നറിയിപ്പ് തുടരും. ശക്തമായ കാറ്റിനെ തുടർന്ന് വാഹന യാത്രികർക്ക് തടസ്സം നേരിട്ടേക്കാം. ശരീരത്തിൽ പറന്നുവരുന്ന വസ്തുക്കൾ പതിയ്ക്കാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം.
Discussion about this post

