ഡബ്ലിൻ: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുക്കുന്ന ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഉർസുല എത്തിയിരിക്കുന്നത്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായും ഉർസുല കൂടിക്കാഴ്ച നടത്തും.
ഇന്നലെ ആയിരുന്നു അധ്യക്ഷസ്ഥാനം അയർലൻഡ് ഔദ്യോഗികമായി ഏറ്റെടുത്തത്. ആറ് മാസത്തേയ്ക്ക് അയർലൻഡ് തത്സ്ഥാനത്ത് തുടരും. ഡബ്ലിൻ കാസിലിൽ നടന്ന പരിപാടിയിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി ഉൾപ്പെടെ പങ്കെടുത്തിരുന്നു.
Discussion about this post

