ഡബ്ലിൻ: ബാലിമുണിലെ മോട്ടോർസൈക്കിൾ മോഷണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗാർഡ നാഷണൽ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ അംഗങ്ങളാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ആയിരുന്നു സംഭവം. ഡിഎംആർ നോർത്ത് ഡിവിഷനുമായി സഹകരിച്ചുകൊണ്ടായിരുന്നു പരിശോധന. ഏഴ് മോട്ടോർസൈക്കിളുകളും ഇ- ബൈക്കുകളും പിടിച്ചെടുത്തു. വാഹനങ്ങൾ സാങ്കേതിക പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Discussion about this post

