ഡബ്ലിൻ: അയർലൻഡിലെ കാർ വിപണിയിൽ ആധിപത്യം തുടർന്ന് ഇലക്ട്രിക് വാഹനങ്ങൾ. ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ വിൽപ്പന നടന്ന കാറുകളിൽ മൂന്നിൽ രണ്ട് ഭാഗവും ഇലക്ട്രിക് – ഹൈബ്രിഡ് മോഡലുകളാണ്. ഈ വർഷത്തെ ആദ്യ ആറ് മാസത്തെ വിൽപ്പനയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം വിൽപ്പന നടത്തിയ 27.7 ശതമാനം കാറുകളും റെഗുലർ ഹൈബ്രിഡ് കാറുകളാണ്. 23.7 ശതമാനം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയും നടന്നു. 14.7 ശതമാനം പ്ലഗ് – ഇൻ ഹൈബ്രിഡ് വാഹനങ്ങളാണ് വിറ്റ് പോയത്. അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടെ 21 ശതമാനം പെട്രോൾ കാറുകളുടെ വിൽപ്പന നടന്നു. ഡീസൽ വാഹനങ്ങളുടെ വിൽപ്പന വളരെയധികം കുറഞ്ഞിട്ടുണ്ട്. 12.9 ശതമാനം ഡീസൽ കാറുകളാണ് കഴിഞ്ഞ ആറ് മാസത്തിനിടെ വിറ്റ് പോയത്.

