ഡബ്ലിൻ: അയർലൻഡിൽ പൊതുയിടങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർക്കുള്ള ഉയർത്തിയ പിഴത്തുക സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരും. സർക്കുലർ ഇക്കണോമിയുടെ ഉത്തരവാദിത്തമുള്ള സഹമന്ത്രി അലൻ ഡില്ലണാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നേരത്തെ തന്നെ സർക്കാർ പിഴ തുക ഉയർത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.
നിലവിൽ വഴിയരികിൽ മാലിന്യം തള്ളിയാൽ 150 യൂറോയാണ് പിഴ ചുമത്തുക. എന്നാൽ സെപ്തംബർ 1 മുതൽ ഇത് 250 യൂറോ ആയി വർധിക്കും. വഴിയരികിൽ മാലിന്യനിക്ഷേപം കുറച്ച് പൊതുയിടങ്ങൾ വൃത്തിയായി സൂക്ഷിക്കുക ലക്ഷ്യമിട്ടാണ് സർക്കാർ പിഴ തുക ഉയർത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ മാലിന്യ ബിന്നുകൾ, ബാഗ് ഡിസ്പെൻസറുകൾ എന്നിവ സ്ഥാപിക്കും. ഇതിനായി രണ്ടര ലക്ഷം യൂറോയുടെ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്.

