ന്യൂഡൽഹി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി . രാഷ്ട്രപതി ഭവനിൽ എത്തിയ തകായിച്ചിയെ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. പതിനാറാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് തകായിച്ചി ഇന്ത്യയിൽ എത്തിയത് . ഇരു രാജ്യങ്ങളും തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി വിപുലമായ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനു പിന്നാലെ നരേന്ദ്രമോദിയും, തകായിച്ചിയും ചേർന്ന് ഹരിയാനയിലെ മാരുതി സുസുക്കി നിർമ്മിച്ച പുതിയ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഖർഗോദയിൽ 35,000 കോടി ചിലവഴിച്ചാണ് പ്ലാന്റ് ഒരുക്കിയിരിക്കുന്നത്. പുതിയ പ്ലാന്റിൽ നിന്ന് പ്രതിവർഷം പത്ത് ലക്ഷത്തോളം വാഹനങ്ങൾ പുറത്തിറക്കും. 21,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
മോദിയുമായുള്ള ചർച്ചയ്ക്കും,ധാരണപത്രങ്ങളുടെ കൈമാറ്റത്തിനും ശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കാണും. താജ് പാലസ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ -ജപ്പാൻ ബിസിനസ് ഫോറത്തിലും ഇരു നേതാക്കളും പങ്കെടുക്കും.

