ഡബ്ലിൻ: അയർലൻഡിലെ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ടിക്ക് ടോക്ക്. 300 ഓളം പേരുടെ തൊഴിലുകളെയാണ് ഇത് ബാധിക്കുക. നിലവിൽ ടിക്ക് ടോക്കിന് അയർലൻഡിൽ രണ്ടായിരത്തോളം തൊഴിലാളികളുണ്ട്.
ഡബ്ലിനിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനും ജീവനക്കാരുടെ പുനർവിന്യാസവും ടിക്ക് ടോക്ക് ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നത്. കമ്പനിയുടെ തീരുമാനം എത്രപേരെ ബാധിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും ഏകദേശം 300 ഓളം പേർക്ക് തൊഴിൽ നഷ്ടം സംഭവിച്ചേക്കാം.
Discussion about this post

