ഡബ്ലിൻ: അയർലൻഡിൽ സർക്കാർ ജീവനക്കാരന് കൈക്കൂലി നൽകാൻ ശ്രമിച്ചയാൾ പിടിയിൽ. 40 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ആയിരുന്നു സംഭവം. വിഷയത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥനാണ് 40 കാരൻ കൈക്കൂലി നൽകാൻ ശ്രമിച്ചത്. ഇയാൾ ഗാർഡ സ്റ്റേഷനിൽ തുടരുകയാണ്.
Discussion about this post

