ഡബ്ലിൻ: വിവാദ അധ്യാപകൻ ബർക്കിനെ ജയിലിൽ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനം അടുത്ത ആഴ്ച. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിഷയത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. തുടർച്ചയായി കോടതി ഉത്തരവുകൾ ലംഘിച്ചതാണ് ബർക്കിനെ വീണ്ടും നിയമനടപടികൾക്ക് വിധേയൻ ആക്കിയത്.
വിൽസൺ ഹോസ്പിറ്റൽ സ്കൂളുകളുമായുള്ള തർക്കത്തിൽ കോടതിയലക്ഷ്യത്തിന് ബർക്കിനെ നേരത്തെ ശിക്ഷിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും കോടതി ഉത്തരവുകൾ അദ്ദേഹം തുടർച്ചയായി ലംഘിച്ചു. ഇതേ തുടർന്നാണ് വീണ്ടും നിയമനടപടി സ്വീകരിച്ചത്.
Discussion about this post

