ഡബ്ലിൻ: അയർലന്റിലെ ഏറ്റവും പ്രായം ചെന്ന വൈറ്റ് ടെയിൽഡ് ഈഗിൾ ചത്ത സംഭവത്തിൽ അന്വേഷണം. പോസ്റ്റ്മോർട്ടത്തിൽ ഈഗിളിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അടുത്തിടെയായി പരുന്തുകളെ വിഷംവച്ച് കൊല്ലുന്ന പ്രവണത അയർലന്റിൽ വർദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് പരുന്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് റീജിയണൽ വെറ്റിനറി ലബോറട്ടറിയിൽ പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് പരുന്ത് ചത്തിരിക്കുന്നത് എന്ന് ഇതിൽ വ്യക്തമായി. വിഷം നൽകുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെ പരുന്തുകളെ നിരീക്ഷിക്കുന്നതിനായി ഡ്രോണുകൾ പോലീസ് വിന്യസിച്ചിരുന്നു.
Discussion about this post

