ഡബ്ലിൻ: അടിയന്തിര സാഹചര്യം നേരിടുന്നതിന് ഐറിഷ് ജനതയെ പ്രാപ്തരാക്കാൻ സർക്കാർ. അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ബുക്ക്ലെറ്റുകൾ വിതരണം ചെയ്യും. അുത്ത ആഴ്ച മുതൽ എല്ലാ വീടുകളിലും ബുക്ക്ലെറ്റിന്റെ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രകൃതി ദുരന്തുങ്ങൾ ഉണ്ടാകുമ്പോൾ എങ്ങിനെയെല്ലാം തയ്യാറായി ഇരിക്കാം എന്നാണ് ബുക്ക്ലെറ്റിലെ ഉള്ളടക്കം. ഓഫീസ് ഓഫ് എമർജൻസി പ്ലാനിംഗും പ്രതിരോധവകുപ്പും സംയുക്തമായിട്ടാണ് ബുക്ക്ലെറ്റിലെ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇയോവിൻ ചുഴലിക്കാറ്റ് ആഞ്ഞ് വീശി ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് ബുക്ക്ലെറ്റ് നൽകാനുള്ള തീരുമാനം.
Discussion about this post

