ഡബ്ലിൻ: അയർലൻഡിലെ വാഹന യാത്രികർക്ക് മുന്നറിയിപ്പുമായി പോലീസ്. വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് പോലീസ് നിർദ്ദേശിച്ചു.
റോഡ് സുരക്ഷയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി പോലീസ് റോഡ് സുരക്ഷാ ക്യാമ്പയ്നിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇന്നലെ ആരംഭിച്ച ക്യാമ്പയ്ൻ ചൊവ്വാഴ്ച രാവിലെ വരെ നീണ്ട് നിൽക്കും. ഈ മാസം ഇതുവരെ വാഹനാപകടങ്ങളിൽ എട്ട് പേരാണ് മരിച്ചത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.
Discussion about this post

