ഡബ്ലിൻ: അയർലൻഡ് ജനതയുടെ സമ്പത്ത് വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തിനിടെ കുടുംബങ്ങളുടെ സ്വത്ത് ഇരട്ടിയായി വർധിച്ചെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെൽത്ത് അയർലൻഡിന്റേത് ആണ് പഠനം.
2014 ൽ 573 ബില്യൺ യൂറോയുടെ സ്വത്തുക്കൾ ആണ് ഐറിഷ് കുടുംബങ്ങൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ഏറ്റവും പുതിയ കണക്ക് പരിശോധിക്കുമ്പോൾ അത് 1.32 ട്രില്യൺ യൂറോയായി ഉയർന്നു. ഈ ട്രെൻഡ് ഇനിയും തുടരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ 10 വർഷം കഴിയുമ്പോൾ ഐറിഷ് കുടുംബങ്ങളുടെ സ്വത്തുക്കൾ ഇരട്ടിച്ച് 2.6 ട്രില്യൺ യൂറോയിലെത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Discussion about this post

