മയോ: കൗണ്ടി മയോയിൽ കാറിടിച്ച് വയോധികയ്ക്ക് പരിക്ക്. 70 വയസ്സുകാരിയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വയോധികയെ മയോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മയോയിലെ ബാലിനയിൽ ആയിരുന്നു സംഭവം. ബുധനാഴ്ച ഒ’റഹിലി സ്ട്രീറ്റിലൂടെ നടന്ന് പോകുകയായിരുന്നു 70 കാരി. ഇതിനിടെ കാറിടിയ്ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

