വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (ഡബ്ല്യുഎംഎ) സംഘടിപ്പിച്ച വാക്കിംഗ് ചാലഞ്ച് സമാപിച്ചു. ചാലഞ്ചിൽ പുരുഷവിഭാഗത്തിൽ നിന്നും ജോമോൻ ജോർജും, വനിതാ വിഭാഗത്തിൽ നിന്നും വിദ്യാ വർഗീസും ഒന്നാം സ്ഥാനം നേടി. ‘ ചുവട് വയ്ക്കൂ ആരോഗ്യം നേടൂ ‘ എന്ന സന്ദേശവുമായി ഒരു മാസത്തോളമാണ് വാക്കിംഗ് ചാലഞ്ച് നീണ്ടു നിന്നത്. 100 കണക്കിന് പേർ ആവേശ്വോജ്ജ്വലമായ ചാലഞ്ചിന്റെ ഭാഗമായി.
വാക്കിംഗ് ചാലഞ്ചിനോടനുബന്ധിച്ച് മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചിരുന്നു. മത്സരത്തിൽ എൽദോ ബേബി ഒന്നാം സ്ഥാനം നേടി. അലക്സ് കെ മാത്യു, സനീഷ് കെ മാത്യു എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
വാക്കിംഗ് ചാലഞ്ച് വിജയികൾ
പുരുഷ വിഭാഗം:
ഒന്നാം സ്ഥാനം: ജോമോൻ ജോർജ് (350.4 കിലോമീറ്റർ)
രണ്ടാം സ്ഥാനം:
ജോബി വർഗീസ് (305.8 കിലോമീറ്റർ)
വനിതാ വിഭാഗം:
ഒന്നാം സ്ഥാനം:
ദിവ്യാ വർഗീസ് (175.6 കിലോമീറ്റർ)
രണ്ടാം സ്ഥാനം:
അഖില ഗോപിനാഥ് (121.6 കിലോമീറ്റർ)

