ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വിലയിൽ ഈ വർഷം മെയ് വരെയുണ്ടായത് 6.2 ശതമാനത്തിന്റെ വാർഷിക വർധനവ്. സിഎസ്ഒയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം ഈ വർഷം ഏപ്രിൽവരെ രേഖപ്പെടുത്തിയ 6.2 ശതമാനം എന്ന തോത് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
2025 മെയ് മാസത്തെ അപക്ഷിച്ച് ഈ വർഷം ഡബ്ലിനിലെ പ്രോപ്പർട്ടി വിലകൾ 4.7 ശതമാനം വർധിച്ചു. 7.3 ശതമാനത്തിന്റെ വില വർധനവാണ് ഡബ്ലിന് പുറത്തുള്ള പ്രോപ്പർട്ടികൾക്ക് ഉണ്ടായത്. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക വർധനവാണിതെന്നത് ശ്രദ്ധേയമാണ്. അന്നും വാർഷിക വർധനവ് 6.2 ശതമാനമായിരുന്നു.
2026 മെയ് വരെയുള്ള 12 മാസത്തിനുള്ളിൽ വാങ്ങിയ ഒരു വീടിന്റെ ശരാശരി വില 395,000 യൂറോ ആയിരുന്നു. 2026 മെയ് വരെയുള്ള 12 മാസങ്ങളിൽ ഡബ്ലിനിലെ വീടുകളുടെ വില 4.3 ശതമാനം ഉയർന്നപ്പോൾ അപ്പാർട്ടുമെന്റുകളുടെ വില 6.1 ശതമാനം വർദ്ധിച്ചു.ഡബ്ലിന് പുറത്ത്, കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും ചെലവേറിയ മേഖല വിക്ലോ ആയിരുന്നു. ശരാശരി വില 470,000 ആണ് ഇവിടെ വീടുകളുടെ വില.

