ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ഇന്ന് അന്തരീക്ഷ താപനില 30 ഡിഗ്രിവരെ ഉയരും. ഉയർന്ന താപനിലയുടെ പശ്ചാത്തലത്തിൽ അയർലൻഡിലെ കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ് ആണ്.
20 ഓളം കൗണ്ടികളിലാണ് യെല്ലോ വാണിംഗ് നിലനിൽക്കുന്നത്. നാളെ രാവിലെ വരെ ഇത് തുടരും. അന്തരീക്ഷ താപനില 27 ഡിഗ്രിയും കടക്കുന്ന പശ്ചാത്തലത്തിൽ ഹീറ്റ് സ്ട്രെസിനും കാട്ടുതീയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മെറ്റ് ഐറാൻ നൽകുന്നു. അതേസമയം വാരാന്ത്യത്തോടെ രാജ്യത്ത് താപനിലയിൽ കുറവ് അനുഭവപ്പെടുമെന്നാണ് പ്രവചനം.
Discussion about this post

