കെറി: കൗണ്ടി കെറിയിലെ കില്ലാർണി നാഷണൽ പാർക്കിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ മനുഷ്യരുടെ പ്രവർത്തനമെന്ന് മന്ത്രി. ഡിസ്പോസിബിൾ ബാർബിക്യൂകളുടെ അശ്രദ്ധമായ ഉപയോഗമാണ് കാട്ടുതീയ്ക്ക് കാരണം ആയതെന്ന് മന്ത്രി ക്രിസ്റ്റഫർ ഒ സള്ളിവൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പാർക്കിലെ ഫൈവ് മൈൽ ബ്രിഡ്ജ്/മോൾസ് ഗ്യാപ്പ് പ്രദേശത്ത് വലിയ രീതിയിലാണ് തീ പടർന്ന് പിടിച്ചത്. കാട്ടുതീ നിയന്ത്രിക്കാൻ നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസിൽ നിന്നുള്ള നിരവധി ഫയർ സർവീസ് യൂണിറ്റുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിരുന്നു.
ദേശീയോദ്യാനത്തിലെ വിനാശകരമായ തീപിടിത്തം പ്രകൃതി ദുരന്തമല്ല. അത് മനുഷ്യരുടെ പ്രവൃത്തിയുടെ പരിണിതഫലമാണ്. ഡിസ്പോസിബിൾ ബാർബിക്യൂകൾ ഇത്തരത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത് നിരുത്തരവാദിത്വപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

